ചിറകുകൾ

ചിറകുകൾ

ആർ. രാജശ്രീ

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ

ശരിക്കും ആസ്വദിച്ച് വായിക്കാൻ ഒരു പുസ്തകം. രണ്ട് സ്ത്രീകൾ – കല്യാണിയും ദാക്ഷായണിയും. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തുടയിൽ നുള്ളിയ മാഷിനോട് “നീ പുയ്ത്ത് പോവ്വെടാ നായിന്റെ മോനേ” ന്ന് അനുഗ്രഹിച്ച് സ്കൂളിന്റെ പടിയിറങ്ങിയ ദാക്ഷായണി. ഒരു മോറൽ സപ്പോർട്ടിനെന്നോണം കല്യാണിയും ഒപ്പമിറങ്ങിയത്രേ. അവരുടെ ഭാഷയിൽ പറഞ്ഞാൽ മനസിന് നല്ല തെറം ഉള്ള സ്ത്രീകൾ. അതുകൊണ്ടല്ലേ കെട്ടെടുത്ത് കുന്ന് കീയുമ്പോൾ കിള്മ്പിയ ഒര്ത്തന്റെ മൊട്ടക്ക് ഒന്ന് കൊടുത്തത്.
ഡിക്ഷ്ണറിയിൽ ഇല്ലാത്ത പദങ്ങൾ തൊടുത്തു വിടുന്ന കല്യാണി, ആദ്യമൊരു അമ്പരപ്പായിരുന്നു. പിന്നീട് അവരെപ്പോഴോ എന്റെ ഹൃദയത്തോട് ചേർന്ന് നിന്നു

കല്യാണിയേച്ചിയേ, ങ്ങള് സൂപ്പറാ ട്ടോ.
ചിരിയോടെ എന്നെ അടിക്കാനോങ്ങി കല്യാണിയേച്ചി പറയുന്നു –
പ്ഫ കുരിപ്പേ, തച്ച് പെരക്കും ഞാ നിന്ന

മിത്തുകളിൽ ജീവിക്കുന്ന മനുഷ്യർ, കൈശുമ്മ, നബീസു, അബൂബക്കർ, അച്ചൂട്ടി മാഷ്, ഇതിലെ കഥാപാത്രങ്ങൾ തന്നെയായ പശുക്കൾ, പറമ്പിലെ ചോന്നമ്മക്കോട്ടം… പറഞ്ഞാൽ തീരില്ല. പറഞ്ഞിട്ട് മതിയാകുന്നുമില്ല. രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ ‘കത’.

കെ. ആർ മീര

നേത്രോന്മീലനം

ആരാച്ചാർ എന്ന പുസ്തകത്തിലെ
ചേതന ഗൃഥാ മല്ലിക്കിനെ ഉൾപ്പുളകത്തോടെ മാത്രമേ ഇന്നുമെനിക്ക് ഓർക്കാൻ സാധിക്കുകയുള്ളൂ. പിന്നെ ഏറെ അസ്വസ്ഥമാക്കിയ മോഹമഞ്ഞ, കരിനീല, ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട യൂദാസിന്റെ സുവിശേഷം, മീരയുടെ കഥകൾ, ഭഗവാന്റെ മരണം. മനസിനെ പിച്ചി കീറിയ മീരാസാധു. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന ഒരു പുസ്തകത്തിൽ മാത്രം അവരെന്നെ നിരാശപ്പെടുത്തി.

നരിച്ചീറിന്റെ ശബ്ദമുള്ള ആ സ്ത്രീക്ക് തുരുമ്പിന്റെ രുചിയാണ്.
ഇന്തുപ്പിന്റെ മണമാണ്.

എം. മുകുന്ദൻ

പ്രവാസം

ദീർഘകാലത്തെ ഇടവേളക്കുശേഷം ഞാൻ വായിച്ചു തുടങ്ങിയ പുസ്തകം. ഒരു യാഥാസ്ഥിതിക കർഷക കുടുംബത്തിലേക്ക് മരുമകളായി എത്തിയതോടെ പുസ്തകങ്ങളോട് വിട പറഞ്ഞ എനിക്ക് ഒരു പാട് വർഷങ്ങൾക്കു ശേഷം ഒരു സഹപ്രവർത്തകൻ, പ്രവാസിയുടെ ഭാര്യ വായിച്ചിരിക്കേണ്ടതെന്ന് പറഞ്ഞ് വായിക്കാൻ തന്ന പുസ്തകം. എപ്പോൾ വായിക്കുമെന്ന് ആശങ്ക തോന്നിയെങ്കിലും മുകുന്ദന്റെ പുസ്തകം വിട്ടു കളയാൻ തോന്നിയില്ല. അദ്ദേഹം എഴുതിയ പുസ്തകങ്ങൾ മിക്കവയും പഠിക്കുന്ന കാലത്ത് വായിച്ചിരുന്നു. പിന്നീട് എന്റെ വായന നിന്നു പോയി. ജീവിതം യാന്ത്രികമായി. അങ്ങനെയിരിക്കെ പ്രവാസം കയ്യിൽ കിട്ടിയതോടെ സമയം നമ്മളുണ്ടാക്കുന്നതാണെന്ന് എനിക്ക് മനസിലായി.

അമേരിക്കയിലേക്ക് കുടിയേറിപാർത്ത വർഗീസ്കുറ്റിക്കാടനും കുടുംബവും…
ബഹറിനിലെ കൺസ്ട്രക്ഷൻ സൈറ്റിൽ പൊള്ളുന്ന വെയിലിൽ പണിയെടുത്ത് കുഴഞ്ഞ് വീണു മരിച്ച ജനാർദ്ദനൻ….
ശരീരത്തിലെ ചോര മുഴുവൻ പിഴിഞ്ഞ് രക്ത ബാങ്കിന് നൽകിയ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ സുധീരൻ……..

മണലാരണ്യങ്ങളിൽ കിടന്ന് നാട്ടിലെ ജീവിതം സ്വപനം കാണുന്ന, നഷ്ടസ്വപനങ്ങൾ, നെടുവീർപ്പിലൊതുക്കുന്നവർക്കായി എഴുതിയ ഈ പുസ്തകവും അതിലെ കഥാപാത്രങ്ങളും എല്ലാവരുടേയും ഹൃദയത്തിൽ തന്നെ സ്ഥാനം പിടിക്കും.

ആർ. രാജശ്രീ

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ

ശരിക്കും ആസ്വദിച്ച് വായിക്കാൻ ഒരു പുസ്തകം. രണ്ട് സ്ത്രീകൾ – കല്യാണിയും ദാക്ഷായണിയും. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തുടയിൽ നുള്ളിയ മാഷിനോട് “നീ പുയ്ത്ത് പോവ്വെടാ നായിന്റെ മോനേ” ന്ന് അനുഗ്രഹിച്ച് സ്കൂളിന്റെ പടിയിറങ്ങിയ ദാക്ഷായണി. ഒരു മോറൽ സപ്പോർട്ടിനെന്നോണം കല്യാണിയും ഒപ്പമിറങ്ങിയത്രേ. അവരുടെ ഭാഷയിൽ പറഞ്ഞാൽ മനസിന് നല്ല തെറം ഉള്ള സ്ത്രീകൾ. അതുകൊണ്ടല്ലേ കെട്ടെടുത്ത് കുന്ന് കീയുമ്പോൾ കിള്മ്പിയ ഒര്ത്തന്റെ മൊട്ടക്ക് ഒന്ന് കൊടുത്തത്.
ഡിക്ഷ്ണറിയിൽ ഇല്ലാത്ത പദങ്ങൾ തൊടുത്തു വിടുന്ന കല്യാണി, ആദ്യമൊരു അമ്പരപ്പായിരുന്നു. പിന്നീട് അവരെപ്പോഴോ എന്റെ ഹൃദയത്തോട് ചേർന്ന് നിന്നു

കല്യാണിയേച്ചിയേ, ങ്ങള് സൂപ്പറാ ട്ടോ.
ചിരിയോടെ എന്നെ അടിക്കാനോങ്ങി കല്യാണിയേച്ചി പറയുന്നു –
പ്ഫ കുരിപ്പേ, തച്ച് പെരക്കും ഞാ നിന്ന

മിത്തുകളിൽ ജീവിക്കുന്ന മനുഷ്യർ, കൈശുമ്മ, നബീസു, അബൂബക്കർ, അച്ചൂട്ടി മാഷ്, ഇതിലെ കഥാപാത്രങ്ങൾ തന്നെയായ പശുക്കൾ, പറമ്പിലെ ചോന്നമ്മക്കോട്ടം… പറഞ്ഞാൽ തീരില്ല. പറഞ്ഞിട്ട് മതിയാകുന്നുമില്ല. രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ ‘കത’.

WordPress Theme built by Shufflehound. © Copyright Lakshmi Ratheesh 2021. All rights reserved.